പഴയ ബസ്‌സ്റ്റാൻഡ്, പയ്യന്നൂർ , കണ്ണൂർ info.pcrb@gmail.com
English
ഇമെയിൽ
info.pcrb@gmail.com
ഞങ്ങളെ വിളിക്കൂ
04985 202662

About Us

പയ്യന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് Ltd

31.07.1946ല്‍ പി.സി.സി.സൊസൈറ്റിയായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം 16.02.1956 ല്‍ റൂറല്‍ ബേങ്കായി മാറി. മെമ്പര്‍മാരുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കായി ബേങ്കിങ്ങ് പ്രവര്‍ത്തനത്തോടൊപ്പം ബേങ്കിങ്ങ് ഇതര പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുത്ത് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി 01.07.1987ന് സ്പെഷ്യല്‍ ഗ്രേഡ് ബേങ്കായും 01.04.2013ന് സൂപ്പര്‍ ഗ്രേഡ് ബേങ്കായും മാറാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. 18 ബ്രാഞ്ചുകളും 2 നീതി മെഡിക്കല്‍ സ്റ്റോറുകളും ഒരു ഇലക്ട്രിക്കല്‍ & പ്ലംബ്ബിംഗ് , സാനിറ്ററിഷോപ്പ് എന്നിവയുമുള്ള കേരളത്തിലെ പ്രമുഖ സൂപ്പര്‍ഗ്രേഡ് റൂറല്‍ ബേങ്കാണ് നമ്മുടേത്. കൂടാതെ ആതുരശുശ്രൂഷ രംഗത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സൗകര്യം കൂടി ബേങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചരിത്രം

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സാധാരണക്കാർക്ക് നിയന്ത്രണ റേഷൻ നൽകാനുള്ള സൗകര്യമായി പയ്യനൂർ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് പ്രൊഡ്യൂസേഴ്‌സ് കം കൺസ്യൂമർസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയായി ആരംഭിച്ചു. സ്രഷ്ടാവായി ശ്രീ കെ.പി.കുൻഹിരാമൻ അതിയോതി, പി.കേലപ്പൻ നമ്പ്യാർ എന്നിവരായിരുന്നു സ്ഥാപക രാഷ്ട്രപതി. പ്രധാന അജണ്ട കർഷകരിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് സാധാരണക്കാർക്ക് ന്യായമായ നിരക്കിൽ വിതരണം ചെയ്യുക എന്നതായിരുന്നു.

16.02.1956 ൽ ബൈ നിയമത്തിൽ ഭേദഗതി വരുത്തിയതിലൂടെ പിസിസി സൊസൈറ്റി ഗ്രാമീണ ബാങ്കായി രജിസ്റ്റർ ചെയ്യപ്പെട്ടു. റൂറൽ ബാങ്കിന്റെ ആദ്യ ശാഖ കരിവെല്ലൂരിലാണ് ആരംഭിച്ചത്, ഇപ്പോൾ ബാങ്കിന് 18 ബ്രാഞ്ചുകളുണ്ട്. കെ.കൃഷ്ണൻ മാസ്റ്റർ (കരിവെല്ലൂർ സമര സേനാനി) ബാങ്കിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കെ. കൃഷ്ണൻ മാസ്റ്റർ മുതൽ പി.വി.കുൻഹപ്പൻ വരെയുള്ള പ്രസിഡന്റുമാരുടെ സാമ്പത്തിക മാനേജുമെന്റും നിയന്ത്രണവും പി.കേലപ്പൻ നമ്പ്യാർ മുതൽ സെക്രട്ടറിമാരും കെ.സി.രാജൻ ഈ ബാങ്കിനെ മികച്ച വിജയത്തിലേക്ക് മാറ്റി.

ശാഖകൾ

പയ്യന്നൂർ Town ണിന്റെ ഹൃദയഭാഗത്താണ് ബാങ്കിന്റെ ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ചും പ്രവർത്തിക്കുന്നത് ബാങ്ക് പൂർണ്ണമായും കമ്പ്യൂട്ടർവത്കരിക്കപ്പെട്ടു. നിലവിൽ പയനൂരിന് ചുറ്റും പതിനാറ് (18) ശാഖകളുടെ ശൃംഖലയുണ്ട്.

ബേങ്കിന്‍റെ ലാഭത്തില്‍ നിന്നും നീക്കിവെക്കുന്ന പൊതുനന്മാഫണ്ടില്‍ നിന്നും ധനസഹായം നല്‍കുന്നതിന് ബേങ്ക് ഭരണസമിതി ശ്രദ്ധിക്കാറുണ്ട്. അപകടമരണം സംഭവിക്കുന്ന മെമ്പര്‍മാര്‍ക്കും, അവശത അനുഭവിക്കുന്നതും,മരണപ്പെടുന്ന അ രഹമൈ മെമ്പര്‍മാരുടെ മരണാനന്തര കര്‍മ്മങ്ങള്‍ക്കും മാരകരോഗം പിടിപെട്ട് ജനകീയകമ്മിറ്റി മുഖേന ബേങ്കിനെ സമീപിക്കുന്നവര്‍ക്കും ഈ ഫണ്ട് ലഭ്യമാക്കാന്‍ ഭരണസമിതി ശ്രദ്ധിക്കാറുണ്ട്. അപകടം മൂലം മരണമോ അംഗവൈകല്യമോ സംഭവിക്കുന്ന എ ക്ലാസ് മെമ്പര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും 100000 രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി ബേങ്കില്‍ നടപ്പിലാക്കിയിട്ടുണ്ട്.

റിസ്ക്ക്ഫണ്ട്

ബേങ്കില്‍ നിന്നും വായ്പ എടുത്ത് മരണപ്പെട്ട് പോയവര്‍ക്കും മാരകരോഗം ബാധിച്ചവര്‍ക്കും സഹകരണ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ആനുകൂല്യം വാങ്ങികൊടുക്കാന്‍ ബേങ്ക് ശ്രദ്ധിച്ചിട്ടുണ്ട്. 12.13 ലക്ഷം രൂപ ഈ ഇനത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വാങ്ങി കടത്തിലേക്ക് വരവ് വെച്ചിട്ടുണ്ട്. കുടിശ്ശിക കൂടാതെ കടം അടക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കാന്‍ കൃത്യസമയത്ത് ബേങ്കിനെ സമീപിച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ അവകാശികള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഓഡിറ്റോറിയവും അഇ മിനിഓഡിറ്റോറിയവും

ബേങ്കിന്‍റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും 100 പേര്‍ക്ക് ഇരിക്കാവുന്ന എ.സി മിനി ഓഡിറ്റോറിയവും മിതമായ നിരക്കില്‍ വാടകക്ക് നല്‍കിവരുന്നുണ്ട്.

ആംബുലന്‍സ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക സംവിധാനമുള്ള ഒരു ആംബുലന്‍സ് ബേങ്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേവലം ലാഭത്തിന് പുറമെ സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനം എന്ന രീതിയിലാണ് ഭരണസമിതി ഈ സംവിധാനം ഒരുക്കിയത്. 8547859828 എന്ന നമ്പറില്‍ വിളിച്ചാല്‍ സേവനം ലഭ്യമാണ്.

നീതി മെഡിക്കല്‍ സ്റ്റോര്‍

ബേങ്കിന്‍റെ കീഴില്‍ 2 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ലാഭേച്ഛയില്ലാതെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊക്കാനിശ്ശേരിയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി പരിസരത്ത് ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറിന് നല്ല പ്രവര്‍ത്തന പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മരുന്നുവില്പനയിലൂടെ ഇടപാട്കാര്‍ക്ക് 6119774/- രൂപ ഡിസ്ക്കൗണ്ട് നല്‍കിയിട്ടുണ്ട്. ബേങ്കിലെ 'അ' ക്ലാസ് മെമ്പര്‍മാര്‍ക്ക് 1% അധികം ഇളവ് നല്‍കിവരുന്നു. 16% വരെ ഇളവ് നല്‍കുവാന്‍ ബേങ്കിന് സാധിക്കുന്നുണ്ട്. പയ്യന്നൂരില്‍ ദിനംപ്രതി ഒന്നരലക്ഷം രൂപയുടെയും, കൊക്കാനിശ്ശേരിയില്‍ 30000 രൂപയുടെയും വ്യാപാരം ശരാശരി നടക്കുന്നുണ്ട്.

ഇലക്ട്രിക്കല്‍ & പ്ലംബിംഗ് ഷോപ്പ്

56% വരെ ഇളവ് നല്‍കിക്കൊണ്ട് ബേങ്കിന്‍റെ കീഴിലുള്ള ഇലക്ട്രിക്കല്‍ & പ്ലംബിംഗ് ഷോപ്പ് പ്രവര്‍ത്തിക്കുന്നു. 55882866/- രൂപ റിപ്പോര്‍ട്ട് വര്‍ഷം ഇടപാടുകാര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ വയര്‍മാന്‍മാരുടെ പ്രത്യേകയോഗം വിളിച്ച് ചേര്‍ത്ത് അവരുടെ അഭിപ്രായങ്ങള്‍ ബേങ്ക് ശ്രദ്ധിക്കാറുണ്ട്. പൊതുമാര്‍ക്കറ്റില്‍ ഇടപെടുന്നതിനും, വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സഹായിക്കുന്നുണ്ട്.

ഡിവിഡണ്ട്

തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്ക് ഈ വര്‍ഷവും 20% ലാഭവിഹിതം നല്‍കാന്‍ ബേങ്ക് ഭരണസമിതി തീരുമാനമെടുത്തു.