നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം അയയ്ക്കാനും മറ്റുള്ളര്‍ക്ക് നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം അയയ്ക്കാനും ഉള്ള സംവിധാനമാണ് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഈ സൗകര്യം ഏര്‍പ്പെടുത്തിയതോടെ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ നിന്ന് പണം അയയ്ക്കാനും അക്കൗണ്ടിലേയ്ക്ക് പണം സ്വീകരിക്കാനും ദേശസാല്‍ക്കൃത ബാങ്കുകളേയോ നവതലമുറബാങ്കുകളേയോ ആശ്രയിക്കേണ്ടതില്ല. ആര്‍ടിജിഎസ് സംവിധാനത്തിലൂടെ 2 ലക്ഷം മുതല്‍ 10 ലക്ഷം വരെ ഒരുദിവസം മറ്റുള്ളര്‍ക്ക് അയച്ചു കൊടുക്കാന്‍ സാധിയ്ക്കും.