പഴയ ബസ്‌സ്റ്റാൻഡ്, പയ്യന്നൂർ , കണ്ണൂർ info.pcrb@gmail.com
English
ഇമെയിൽ
info.pcrb@gmail.com
ഞങ്ങളെ വിളിക്കൂ
04985 202662

സേവിംഗ്‌സ്‌ ബേങ്ക്‌ ഡപ്പോസിറ്റ്‌

സേവിംഗ്‌സ്‌ ബേങ്ക്‌ ഡപ്പോസിറ്റ്‌

അംഗങ്ങളുടെയും ഇടപാട്‌കാരുടെയും ഇടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനുള്ള എക്കൌണ്ടാണിത്‌. നിക്ഷേപകന്‌ പണം ആവശ്യമായി വന്നാല്‍ എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാന്‍ സാധിക്കും. സുരക്ഷിതമായ ഈ സമ്പാദ്യ പദ്ധതിയില്‍ പരമാവധി 5.5% വരെ പ്രതിവര്‍ഷം പലിശ അനുവദിച്ചു വരുന്നുണ്ട്‌. കോര്‍ ബേങ്കിംഗ്‌ സംവിധാനം നടപ്പിലാക്കുന്നതോടെ എല്ലാ ബ്രാഞ്ചിലും ഇടപാട്‌ നടത്തുന്നതിനുള്ള സൌകര്യം. എ.ടി.എം സൌകര്യം ലഭ്യമാക്കും.

ആര്‍ക്കൊക്കെ തുടങ്ങാം.

  • ഏതു വ്യക്തിക്കും സ്വന്തം പേരില്‍ എക്കൌണ്ട്‌ ആരംഭിക്കാന്‍ സാധിക്കും.ഒന്നിലധികം വ്യക്തികള്‍ ചേര്‍ന്ന കൂട്ടായ എക്കൌണ്ട്‌ ആരംഭിക്കാം.
  • നിരക്ഷരരായ ആളുകള്‍ക്കും, അംഗപരിമിതരായ ആളുകള്‍ക്കും എക്കൌണ്ട്‌ ആരംഭിക്കാം.
  • മൈനര്‍മാരായ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും എക്കൌണ്ട്‌ ആരംഭിക്കാം.
  • രജിസ്റ്റര്‍ചെയ്‌ത ഗ്രൂപ്പുകള്‍, വായനശാലകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സഹകരണസ്ഥാപനങ്ങള്‍ എന്നിവക്ക്‌ എക്കൌണ്ട്‌ അനുവദിക്കാവുന്നതാണ്‌.

സവിശേഷതകള്‍

  • ഓരോ വര്‍ഷവും പരമാവധി 5.5 % വരെ പലിശ അനുവദിക്കും
  • പാസ്സ്‌ ബുക്ക്‌. ഓരോ നിക്ഷേപകനും എക്കൌണ്ട്‌ നമ്പര്‍, പേര്‌, അഡ്രസ്സ്‌ എന്നിവ രേഖപ്പെടുത്തി കൊണ്ടുള്ള പാസ്സ്‌ ബുക്ക്‌ അനുവദിക്കും. ഇടപാട്‌ നടത്തുന്നതിനനുസരിച്ച്‌ ആയത്‌ പാസ്സ്‌ ബുക്കില്‍ ചേര്‍ത്ത്‌ നല്‍കുന്നതായിരിക്കും.

അപേക്ഷ ഫോം

സേവിംഗ്‌സ്‌ ബേങ്ക്‌, സ്ഥിരനിക്ഷേപം, കറന്റ്‌ എക്കൌണ്ട്‌ എന്നിവയുടെ അപേക്ഷ ഫോം

ഡൌണ്‍ലോഡ്‌